ധാക്ക: ബംഗ്ലാദേശിൽ ഉറങ്ങിക്കിടന്ന ഹൈന്ദവ യുവാവിനെ തീകൊളുത്തി കൊന്നു. വെള്ളിയാഴ്ച രാത്രി ധാക്കയിൽനിന്ന് 50 കിലോമീറ്റർ അകലെ നർസിംഗ്ദിയിലായിരുന്നു സംഭവം. ചഞ്ചൽ ചന്ദ്ര ഭൗമിസ് എന്ന ഇരുപത്തിമൂന്നുകാരനാണു കൊല്ലപ്പെട്ടത്.
വാഹന വർക്ഷോപ് ജീവനക്കാരനായിരുന്ന ചഞ്ചൽ ജോലി കഴിഞ്ഞ് കടയിൽതന്നെ ഉറങ്ങുന്നതിനിടെ അക്രമികൾ പുറത്തുനിന്ന് തീയിടുകയായിരുന്നു. കടയിലുണ്ടായിരുന്ന പെട്രോളും എൻജിൻ ഓയിലും തീ ആളിക്കത്താൻ കാരണമായി.
ആസൂത്രിക കൊലപാതകമാണ് നടന്നതെന്നു പ്രദേശവാസികൾ പറഞ്ഞു. സിസിടിവിയിൽ പ്രതികൾ പതിഞ്ഞെങ്കിലും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിൽ അടുത്തകാലത്ത് ഹൈന്ദവ ന്യൂനപക്ഷളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.